മുസ്ലിങ്ങള്‍ക്ക് താമസത്തിനായി തിരഞ്ഞെടുക്കാനും പോകാനുമെല്ലാം ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്, എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യമാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുസ്ലിംങ്ങള്ക്ക് 150 രാജ്യങ്ങളില്‍ എവിടേയ്ക്ക് വേണമെങ്കിലും പോകാം, പക്ഷേ ഹിന്ദുക്കള്‍ക്ക് പോകാന്‍ ഒരേ ഒരു രാജ്യമേയുള്ളു. അത് ഇന്ത്യയാണ്. അവര്‍ക്ക് തിരിച്ചുവരാന്‍ താല്പര്യമുണ്ടെങ്കില് എന്താണ് പ്രശ്നം’.
പൗരത്വ നിയമത്തിനെ അനുകൂലിച്ച് സബര്‍മതിയില്‍ നടന്ന പരിപാടിയിലാണ് വിജയ് രൂപാനിയുടെ പരാമര്‍ശം. ഇതിന് മുന്‍പും നിരവധി നേതാക്കള്‍ മുസ് ലിങ്ങള്‍ക്ക് പോകാന്‍ നിരവധി രാജ്യങ്ങളുണ്ടെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നും നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അരങ്ങേറിയത്.