പ്രവാസികളെ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് മാസ് പെറ്റീഷന്‍ അയക്കാന്‍ യൂത്ത്‌ലീഗ്

നമുക്ക് പ്രയാസമുണ്ടായാല്‍ ഒരു കൈത്താങ്ങുമായി ഓടി വരുന്നവരാണ് പ്രവാസികള്‍. അറിഞ്ഞിടത്തോളം ഇന്ന് അവര്‍ നമ്മളേക്കാള്‍ പ്രതിസന്ധിയിലാണ്. എങ്ങിനെയെങ്കിലും നാട്ടിലെത്തുക എന്ന ആഗ്രഹം സാധിക്കാത്തതിനാല്‍ പലരും മാനസിക പ്രശ്‌നങ്ങളിലേക്കു പോലും എത്തിയിട്ടുണ്ട്. കുറഞ്ഞ ദിവസത്തേക്ക് വിസിറ്റിന് പോയവരൊക്കെ അവിടെ കുടുങ്ങിയതിനാല്‍ വല്ലാത്ത വിഷമത്തിലാണ്.

ലേബര്‍ ക്യാമ്പുകളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കാതെ കഴിയേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്‌നം. ഇവര്‍ക്ക് മതിയായ താമസ സൗകര്യമൊരുക്കേണ്ടതുണ്ട്. കെ.എം.സി.സി ഉള്‍പ്പടെ പ്രവാസി സംഘടനകള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ടെങ്കിലും രോഗപ്പകര്‍ച്ച എല്ലാവരെയും ഭീതിയിലാഴ്ത്തുകയാണ്.

കോവിഡ് 19 പോസിറ്റീവ് ആയ കേസുകള്‍ക്ക് ചികിത്സ ഉറപ്പു വരുത്തണം. പലരോടും റൂമില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചതു കൊണ്ട് ഭയത്തില്‍ കഴിയുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും ശ്രദ്ദ പതിപ്പിക്കേണ്ടതുണ്ട്.

പ്രവാസികളുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണ്. ഇന്ത്യയില്‍ കൂടുങ്ങിയ മറ്റു പല രാജ്യത്തുള്ളവരെയും അതാത് ഭരണകൂടങ്ങള്‍ അവരുടെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നവരെ ഇങ്ങോട്ടേക്ക് കൊണ്ടു വരേണ്ട ഉത്തരവാദിത്തം നമ്മുടേതാണ്. അതിനായി ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് ഇടപെടലാണ് വേണ്ടത്.

നമ്മുടെ എം.പി മാരും പ്രവാസികളുടെ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. അതോടൊപ്പം
പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ദയില്‍ പെടുത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് ഒരു മാസ് പെറ്റീഷന്‍ സമര്‍പ്പിക്കുകയാണ്. ഈ ഉദ്യമത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്)
പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി)


മെയില്‍ ചെയ്യേണ്ട മാതൃക താഴെ കൊടുക്കുന്നു

Mail id: pmindia@pmindia.nic.in

Dear Prime Minister,

Lakhs of Overseas Indians are stranded across the world due to Covid-19 pandemic, unable to return home and facing existential crisis even. They are going through challenging situation than we can presume. It is imperative that India government should address their concerns and anxieties immediately.
To help them in their startling situation, we would like to propose some measures and we request your urgent intervention in the following matters,

  1. Make necessary arrangements for the return of Indians stuck abroad due to Covid-19.
  2. Ensure that patients tested positive for Covid-19 receive adequatet reatment.
  3. Ensure safe and secure accommodations for those lingering in labour camps, helpless to follow social distancing instructions.
  4. Intervene to provide food and other necessary supplies for those who cannot go out of their place.
  5. Guarantee adequate protection for health care workers and entire medical fraterntiy.

We hereby request government -to-government intervention in the aforementioned matters to reach the good solution.

SHARE