മദ്രാസ് ഐ.ഐ.ടിയില്‍ വെച്ച് മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വസതി സന്ദര്‍ശിച്ച് മുസ്ലിം യൂത്ത്‌ലീഗ് നേതാക്കള്‍.
ഇതു സംബന്ധിച്ച പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
മദ്രാസ് ഐ.ഐ.ടി യില്‍ വെച്ച് മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പിതാവിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു.
പഠനത്തില്‍ മിടുക്കിയായ, പുസ്തകങ്ങളെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഒരു പ്രൊഫസറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗൗരവമായ ആരോപണങ്ങളാണ് പിതാവ് ഞങ്ങളോട് പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം 5 വിദ്യാര്‍ത്ഥികളാണ് ഐ.ഐ.ടി യില്‍ ജീവനൊടുക്കിയത്. 128 വിദ്യാര്‍ത്ഥികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. ഇതൊന്നും അത്ര നിസ്സാരമായി തള്ളേണ്ട കാര്യമല്ല.
ബഹുമാന്യനായ ഖാദര്‍ മൊയ്തീന്‍ സാഹിബും തമിഴ്‌നാട് എം.എല്‍.എ അബൂബക്കര്‍ സാഹിബും പിതാവുമായി സംസാരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കാണാനുള്ള സൗകര്യമൊരുക്കാമെന്നറിയിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ ദുരനുഭവം ഒരാള്‍ക്കും ഇനിയുണ്ടാവരുത്. കേരളം ഒറ്റക്കെട്ടായി ഈ കുടുംബത്തിന്റെ നീതിക്കായി നിലകൊള്ളണം. ഫാത്തിമ ലത്തീഫിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണം.