മുനവ്വറലി തങ്ങളോട് സോഷ്യല്‍ മീഡിയയിലൂടെ സഹായാഭ്യര്‍ത്ഥന; മണിക്കൂറിനുള്ളില്‍ യൂത്ത് ലീഗ് സഹായം എത്തിച്ചു

തൊടുപുഴ: മുനവ്വറലി തങ്ങളോട് സോഷ്യല്‍ മീഡിയയിലൂടെ സഹായം ആവശ്യപ്പെട്ട നിര്‍ദ്ധന കുടുംബത്തിന് മണിക്കൂറിനുള്ളില്‍ യൂത്ത് ലീഗ് സഹായം എത്തിച്ചു നല്‍കി മാതൃകയായി. തൊടുപുഴയിലെ കുമാരമംഗലം പഞ്ചായത്തിലെ മെഡിക്കല്‍ കോളേജിന് സമീപം താമസിക്കുന്ന കുടുംബമാണ് സോഷ്യല്‍ മീഡിയ വഴി മുനവ്വറലി തങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചത്.

ഞങ്ങള്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും, ഭക്ഷ്യവസ്തുക്കള്‍ക്ക് ബുദ്ധിമുട്ടാണന്നുമാണ് മെസേജില്‍ പറഞ്ഞത്. ഉടന്‍ മുനവ്വറലി തങ്ങള്‍ യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് റ്റി കെ നവാസിനെ ഇക്കാര്യം അറിയിക്കുകയും, വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണം എന്ന് നിര്‍ദ്ധേശിക്കുകയും ചെയ്തു. തങ്ങളുടെ നിര്‍ദ്ദേശാനുസരണം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് റ്റി കെ നവാസ്, ജില്ലാ ഭാരവാഹികളായ പി എച്ച് സുധീര്‍, പി എം നിസാമുദ്ദീന്‍, എന്നിവരുടെ നേതൃത്വത്തില്‍ ഇവരുടെ ഭവനം സന്ദര്‍ശിക്കുകയും അടിയന്തിരമായി ഒരു മാസക്കാലം ഉപയോഗിക്കാവുന്ന ഭക്ഷ്യധാന്യ കിറ്റ് കുമാരമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീമ അനസ്, യൂത്ത് ലീഗ് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് അനസ് മേക്കന്‍ എന്നിവരുടെ സാന്യദ്യത്തില്‍ അവര്‍ക്ക് നല്‍കുകയും. തുടര്‍ന്നും സഹായങ്ങള്‍ വാഗധാനം നല്‍കുകയും ചെയ്തു.

SHARE