മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്‍; ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം

മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം സ്വാതന്ത്ര്യ സമര സേനാനി കല്ലേലി രാഘവന്‍ പിള്ളക്ക് ലഘുലേഖ നല്‍കി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് നിര്‍വ്വഹിക്കുന്നു

ആലപ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന്‍ പിള്ളക്ക് ലഘുലേഖ നല്‍കി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവാക്കള്‍ സംശുദ്ധമായ രാഷ്ട്രീയം വീണ്ടെടുക്കാന്‍ രംഗത്തിറങ്ങണമെന്നും ഗാന്ധിയെ വിസ്മരിച്ച് വഴിമാറി നടക്കരുതെന്നും രാഘവന്‍ പിള്ള പറഞ്ഞു. ചടങ്ങില്‍ മുസ്‌ലിം യൂത്ത് ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്റ് എ. ഷാജഹാന്‍, ജനറല്‍ സെക്രട്ടറി പി. ബിജു, ഭാരവാഹികളായ എസ്. അന്‍സാരി, സുനീര്‍ ഇസ്മായില്‍, ഷിബി കാസിം, മുജീബ് കലാം എന്നിവര്‍ സംബന്ധിച്ചു. നവമ്പര്‍ 21മുതല്‍ ഡിസംബര്‍ 15വരെയായി എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുന്നത്.