പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ താക്കീതായി യൂത്ത്‌ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച്

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ച് വന്‍ വിജയമായി. പ്രവാസികളും മനുഷ്യരാണ്, പ്രവാസികളോടുള്ള ക്രൂരത സര്‍ക്കാര്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.

ക്ലിഫ് ഹൗസ് മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കെതിരായ ഹീനനീക്കങ്ങള്‍ തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോവുമെന്ന് മുനീര്‍ അറിയിച്ചു.
കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പരസ്പരം പഴിചാരി പ്രവാസികളോടുള്ള ക്രൂരത തുടരുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.