കത്വ കേസ് : ‘നീതി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ കുടുംബത്തിന് സഹായം ചെയ്യും’ ; മുസ്‌ലിം യൂത്ത് ലീഗ്

ലോകം ഉദ്വേഗപൂര്‍വ്വം കാത്തിരിക്കുന്ന കത്വ കേസിലെ കോടതി വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സാക്ഷി വിസ്താരങ്ങളും തീര്‍ന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വിധിച്ചു കൊണ്ടുള്ള ശുഭവാര്‍ത്ത വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

നമ്മുടെ അഭിഭാഷകന്‍ മുബീന്‍ ഫാറൂഖി യോടൊപ്പമാണ് കോടതിയിലേക്കുള്ള യാത്ര.. മനസ്സില്‍ പ്രതീക്ഷകളും ആശങ്കകളുമുണ്ട്..

അഡ്വ: മുബീന്‍ ഫാറൂഖി തികഞ്ഞ പ്രതീക്ഷയിലാണ്.. ഇരയുടെ മുടി, രക്തക്കറ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍, സാഹചര്യത്തെളിവുകള്‍ കോടതിയിലെത്തിയിട്ടുണ്ട്.. കുറ്റകൃത്യം നടന്ന സ്ഥലം പ്രതികളിലൊരാളിന്റെ നിയന്ത്രണത്തിലുള്ള ദേവസ്ഥാനമാണ്.. അത് ദുരുപയോഗം ചെയ്ത് കൊണ്ടുള്ള ധ്രുവീകരണ നീക്കവും ശക്തമാണ്.. പ്രതികളെല്ലാം ഉന്നതരാണ്., പോലീസ് ഓഫീസര്‍മാരടക്കമുള്ളവര്‍.. അവരുടെ രക്ഷാകര്‍തൃ സ്ഥാനത്ത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുണ്ട്.. പ്രതികളെ അറസ്റ്റ് ചെയ്ത സമയത്ത് ബി.ജെ.പി. എം എല്‍ എ മാരുടെ നേതൃത്വത്തില്‍ കശ്മീരില്‍ പ്രതിക്ഷേധം ഉണ്ടായതും, അതിന് ബി ജെ പി എം എല്‍ എ മാര്‍ നേരിട്ട് നേതൃത്വം നല്‍കിയതും ഓര്‍മ്മയുണ്ടല്ലോ.. വിധി പ്രതികള്‍ക്കെതിരായാല്‍ സമാനമായ രൂപത്തിലുള്ള പ്രതിക്ഷേധത്തിനുള്ള സാധ്യത ഇനിയുമുണ്ട്.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ മുഖമുദ്ര നിസ്സംഗമായ നിഷ്പക്ഷതയല്ല.. എല്ലാ കാലത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നു എന്നതാണ്.. എല്ലാ ആശങ്കകള്‍ക്കുമപ്പുറത്ത് അതാണ് നമ്മുടെ പ്രതീക്ഷയും.

നീതി ലഭിച്ചില്ലെങ്കില്‍ ഒട്ടും സമയം പാഴാക്കാതെ കുടുംബത്തിന് മേല്‍ക്കോടതിയെ സമീപിക്കാന്‍ സഹായം ചെയ്യും. ഈ പോരാട്ടത്തില്‍ രാജ്യം നമ്മോടൊപ്പമുണ്ടാകും. തീര്‍ച്ച.
ദൃഢനിശ്ചയത്തോടെ
നമുക്ക് മുന്നോട്ട് പോകാം.
…………………………………
സി കെ സുബൈര്‍
ജനറല്‍ സെക്രട്ടറി,
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.