അമേരിക്കന്‍ വിമാനത്താവളത്തില്‍ മുസ്‌ലിം യുവതിക്ക് ദുരനുഭവം

 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് മുസ്‌ലിം യുവതി. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ‘സൈനബ് റൈറ്റ്‌സ്’ എന്ന ഓണ്‍ലൈന്‍ സൈറ്റ് എഡിറ്ററുമായ സൈനബ് മെര്‍ച്ചന്റിനാണ് ബോസ്റ്റന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അധികൃതരില്‍ നിന്നും മോശം അനുഭവം നേരിട്ടത്. വാഷിങ്ടണിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സൈനബ്. സെക്യൂരിറ്റി പരിശോധനയുടെ പേരില്‍ സൈനബിനോട് അരക്ക് താഴെ തുറന്ന് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആര്‍ത്തവാവസ്ഥയിലാണെന്നും പാഡ് ധരിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടും ബലം പ്രയോഗിച്ച് പരിശോധിച്ചു. പാന്റും അടി വസ്ത്രവും മാറ്റി രക്തം പുരണ്ട പാഡ് ഉദ്യോഗസ്ഥരെ കാണിക്കേണ്ടി വന്നുവെന്ന് സൈനബ് പറഞ്ഞു. സംഭവത്തിന് ശേഷം ഉദ്യോഗസ്ഥരോട് പേരും ബാഡ്ജും കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ലെന്നും സൈനബ് മെര്‍ച്ചന്റ് വ്യക്തമാക്കി.

SHARE