മുസ്ലിംങ്ങള്‍ക്ക് യാത്രാവിലക്ക് ട്രംപിന്റെ പുതിയ തീരുമാനം

ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പുതിയ തീരുമാനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ചു.
ഇറാന്‍, ലിബിയ, സിറിയ, സോമാലിയ, സുഡാന്‍, യെമന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് തൊണ്ണൂര്‍ ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ നേരത്തേയുള്ള വിലക്കില്‍ നിന്ന് വിത്യസ്തമായി ഇത്തവണ ഇറാഖിനെ നിരോധിത രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പെന്റഗണിന്റെ സമ്മര്‍ദ്ദമാണ് ഇറാഖിനെ മാറ്റിനിര്‍ത്താന്‍ കാരണം. ഇസ്ലാമിക് സ്റ്റേറ്റ് പ്രദേശത്ത് ശക്തമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇറാഖിനെ മാറ്റി നിര്‍ത്തിയത്.

SHARE