ഗര്‍ഭിണിയായ മുസ്‌ലിം യുവതിക്ക് ക്രൂരമര്‍ദനം

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഗര്‍ഭിണിയായ യുവതിക്ക് ക്രൂരമര്‍ദനം. കഫേയില്‍ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് 31 കാരിയായ റാണ എലാസ്മാര്‍ക്ക് മര്‍ദനമേറ്റത്. ഇസ്ലാമിക ശിരോവസ്ത്രം ധരിച്ചിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് ഇടയിലേക്ക് അക്രമി നടന്നെത്തുന്നതും മര്‍ദിക്കുന്നതും സിസിടിവിയിലില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.യുവതിയെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.സ്‌റ്റൈപ്പ് ലോസിന (43) എന്നയാളാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശാരീരിക ഉപദ്രവമുണ്ടാക്കിയ ആക്രമണത്തിന് ഇയാശെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2016 മുതല്‍ ഓസ്‌ട്രേലിയയില്‍ നിരവധി മുസ്‌ലിങ്ങള്‍ അക്രമത്തിന് ഇരയായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ 2.6 ശതമാനമാണ് മുസ്‌ലിങ്ങള്‍ ഉള്ളത് 2016-2017 കാലഘട്ടത്തിലെ കണക്കനുസരിച്ച് നോക്കിയാല്‍ കഴിഞ്ഞ് 15 മാസക്കാലം അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE