സെക്യുലര്‍ മാര്‍ച്ചിനിടെ കൃസ്ത്യന്‍ പള്ളിയില്‍ വെച്ച് മഗ്രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി മുനവ്വറലി തങ്ങള്‍


ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നാദ്യമായി ഒരു കൃസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്കും അതിനു ശേഷം നിസ്‌കാരവും നടന്നു. ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യൂ കുഴല്‍നാടന്റെ നേതൃത്വത്തില്‍ നടന്ന സെക്യുലര്‍ മാര്‍ച്ചിനൊടുവിലാണ് കൃസ്ത്യന്‍ പള്ളിയില്‍ വെച്ച് മുസ്ലിം പ്രാര്‍ഥന നടന്നത്.

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി അങ്കണത്തില്‍ വെച്ചായിരുന്നു പ്രാര്‍ഥന. മഗ്രിബ് നമസ്‌കാരത്തിന്റെ ബാങ്ക് വിളിച്ച ശേഷമുള്ള പ്രാര്‍ഥനക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പി.കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ അനുഗമിച്ചു.

സയ്യിദ് മുനവ്വറലി തങ്ങള്‍,മാത്യു കുഴല്‍ നടന്‍, വി.ടി. ബല്‍റാം, പി.കെ. ഫിറോസ്, എന്നിവര്‍ നയിച്ച സെക്കുലര്‍ യൂത്ത് മാര്‍ച്ചിനിടെയാണ് സംഭവം.
മുവാറ്റുപുഴ നഹ്‌റു പാര്‍ക്കില്‍ നിന്ന് കോതമംഗലം ഗാന്ധി സ്‌ക്വയറിലേക്കാണ് ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു ഉജ്ജ്വല ഭരണഘടന സംരക്ഷണ മാര്‍ച്ച് നടന്നത്.