ഇന്ത്യന്‍ ഭരണ ഘടന തകര്‍ക്കാന്‍ ഒരു ക്ഷുദ്രശക്തികളെയും അനുവദിക്കില്ല :മുസ്‌ലിം യൂത്ത്‌ലീഗ്


നാഗ്പൂര്‍: നോര്‍ത്ത് നാഗ്പൂരിലെ ഫാറൂഖ് നഗര്‍ മൈതാനത്തു ആഴ്ചകളായി നടന്നു കൊണ്ടിരിക്കുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയറില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ പങ്കെടുത്തു.

ആയിരക്കണക്കിന് വനിതകളും വിദ്യാര്‍ത്ഥികളുമാണ് നാഗ്പൂര്‍ ഷാഹീന്‍ ബാഗില്‍ ദിവസവും പങ്കെടുക്കുന്നത് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും നിരവധി ആക്ടിവിസ്റ്റുകള്‍ അതിഥികളായി സമരത്തില്‍ ഇതിനോടകം തന്നെ പങ്കുചേര്‍ന്നിട്ടുണ്ട്. ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും, ഈ നിയമം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ലോക്‌സഭയില്‍ നടന്ന സമയത്തു തന്നെ അതിനെ മതേതര ചേരി എതിര്‍ത്തിരുന്നു. ഈ നിയമം കൊണ്ട് വന്നപ്പോള്‍ ആദ്യമായി അതിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് മുസ്ലിം ലീഗ് ആണെന്നും ഈ സമരത്തില്‍ നീതി ലഭിക്കുന്നത് വരെ യൂത്ത് ലീഗ് സമര മുഖത്ത് ഉണ്ടാവുമെന്നും ‘ ഷാഹീന്‍ ബാഗിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ച യൂത്ത് ലീഗ് ദേശീയ കമ്മറ്റി മെമ്പര്‍ പി എം മുഹമ്മദ് അലി ബാബു പറഞ്ഞു.മലയാളികളാണ് രാജ്യം വ്യാപകമായ പ്രക്ഷോപങ്ങള്‍ക്ക് പിന്നിലെന്ന ഭരണകൂടത്തിന്റെ വാദത്തെ വെല്ലുവിളിച്ചു കൊണ്ടാണ് ഞങ്ങള്‍ ഒരു മലയാളിയെ ഈ സമരത്തില്‍ കൊണ്ട് വന്നതെന്ന് അദ്ദേഹത്തെ സ്വീകരിച്ചു കൊണ്ട് സംഘാടകര്‍ പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സുബൈര്‍ ഖാന്‍, സെക്രട്ടറി ഇമ്രാന്‍ അശ്‌റഫി തുടങ്ങിയവരും സമര വേദിയില്‍ പങ്കെടുത്തു. യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ക്ക് വലിയ സ്വീകരണമാണ് സംഘാടകര്‍ ഒരുക്കിയത്. സമരം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ മുന്നോട്ടു കൊണ്ട് പോവാനാണ് തീരുമാനം എന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രെഡിഡന്റും നാഗ്പൂര്‍ ഷാഹീന്‍ ബാഗ് സംഘാടകരില്‍ ഒരാളുമായ സുബൈര്‍ ഖാന്‍ പറഞ്ഞു.

SHARE