മലപ്പുറത്ത് മുസ് ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് സംശയം

close-up of man holding knife smeared with blood and still dripping.

മലപ്പുറം: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന് മലപ്പുറം ഉണ്യാലില്‍ വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഇയാളെ ചികിത്സക്കായി
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി സി.പി.എം പ്രവര്‍ത്തകരാണ് ഹര്‍ഷാദിന്റെ ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ 13ന് മുസ്‌ലീം ലീഗ്-സിപിഎം സംഘര്‍ത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഫസലിനും സി.പി.എം പ്രവര്‍ത്തകനായ അന്‍വറിനും പരിക്കേറ്റിരുന്നു.