മലപ്പുറത്തെ അവഹേളിച്ച പ്രസ്താവന; മേനക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീല്‍ നോട്ടീസ് അയച്ചു

പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബി.ജെ.പി എംപി മേനക ഗാന്ധിക്കെതിരെ മുസ്‌ലീം ലീഗ് വക്കീല്‍ നോട്ടീസ് അയച്ചു. മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്. പരാമര്‍ശം പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

പാലക്കാട് സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തിയുള്ള ബിജെപി എം.പിയുടെ പരാമര്‍ശം ഇതിനോടകം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നുമായിരുന്നു ബി.ജെ.പി എംപിയുടെ ആരോപണം. രാജ്യത്തെ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും മേനകാ ഗാന്ധി പറഞ്ഞു. പാലക്കാട് നടന്ന സംഭവമാണ് മലപ്പുറത്താണ് നടന്നതെന്ന് എം.പി പറഞ്ഞത്.

SHARE