കേരള-കേന്ദ്ര സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ മുസ്‌ലിം ലീഗ് ‘ഭവന രോഷം’ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കേരള സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നിലപാടിനുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഗൃഹാങ്കണങ്ങളില്‍ ‘ഭവന രോഷം’ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, സി.കെ സുബൈര്‍ തുടങ്ങിയവര്‍ പങ്കാളിയായി.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ കുടുംബങ്ങളോടൊപ്പം പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധം അറിയിച്ചു.രാജ്യം അതിജീവനത്തിന് വഴികള്‍ തേടുമ്പോള്‍ പ്രികാര രാഷ്ട്രീയമാണ് കേന്ദ്രം പയറ്റുന്നത്. മലയാളികള്‍ വിദേശത്ത് കോവിഡ് ബാധിച്ച് മരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗതയിലാണ്. ഇതിനെതിരെയാണ് മുസ്‌ലിം ലീഗിന്റെ പ്രതിഷേധം.

SHARE