ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചു. യു.പി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍.പി.ആര്‍ നടപടിയും സ്‌റ്റേ ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം പ്രാബല്ല്യത്തില്‍ വന്ന സാഹചര്യത്തിലാണ് ലീഗ് സുപ്രീം കോടതിയെ സമീപിക്കുന്നത്. അതോടൊപ്പം എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അവ തമ്മില്‍ ബന്ധമുണ്ടെങ്കി എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ലീഗ് അപേക്ഷയില്‍ പറഞ്ഞു.