ജാര്‍ഖണ്ഡില്‍ തല്ലിക്കൊന്ന മുബാറക് അന്‍സാരിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുസ്ലിംലീഗ് നേതാക്കള്‍

ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന മുബാറക് അന്‍സാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതാക്കള്‍. മുബാറക് അന്‍സാരിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് നേതാക്കള്‍ സാന്ത്വനമേകി.

മുഫ്തി ആലം സാഹിബിന്റെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡിലെ ലീഗ് നേതാക്കള്‍ മുബാറക് അന്‍സാരിയുടെ വീട്ടിലെത്തിയാമ് കുടുംബത്തെ കണ്ടത്.

നീതി ലഭിക്കുന്നതിനായി മുസ്ലിംലീഗിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണങ്ങളുമുണ്ടാകുമെന്ന് നേതാക്കള്‍ അന്‍സാരിയുടെ കുടുംബത്തെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൂലിത്തൊഴിലാളിയായ മുബാറക് അന്‍സാരിയെ മോഷണം ആരോപിച്ച് അടിച്ചുകൊന്നത്. അക്രമണത്തിന് ഇരയായ സഹോദരന്‍ അക്തര്‍ അന്‍സാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ധന്‍ബാദ് ജില്ലയിലെ ഗോവിന്ദ്പൂര്‍ ബോക്കാറോ തര്‍മല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

രണ്ട് ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന മുബാറക് ഒരിക്കലും മോഷ്ടിക്കില്ലെന്ന് ഭാര്യ പറയുന്നു. നേരത്തെ ഒരു തര്‍ക്കമുണ്ടായിരുന്നു. അതിന്റെ പക വീട്ടാനാണ് മോഷണം ആരോപിച്ച് കൊന്നതെന്നും മുബാറകിന്റെ ഭാര്യ പറഞ്ഞു. ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയെ അടിച്ചുകൊന്നത് നേരത്തെ വലിയ വിവാദമുണ്ടാക്കിയിരുന്നു.

SHARE