ബാബരികേസ് വിധി മാനിക്കുന്നുവെങ്കിലും മുസ്‌ലിം വിഭാഗത്തിന് നീതി കിട്ടിയില്ലെന്ന വികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി ,ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മതേതരത്വ വിഷയങ്ങളില്‍ യു.പി.എ നിരയെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസാണ് മുന്നില്‍ നിന്നു നയിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടി. ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദേശീയതലത്തില്‍ കാമ്പയിന്‍ ആരംഭിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.