മുസ്‌ലിംലീഗ് നേതാവ് പത്തപ്പിരിയം ഉസ്മാന്‍ മദനി അന്തരിച്ചു

മഞ്ചേരി: മുസ്‌ലിംലീഗ് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ എടവണ്ണ പത്തപ്പിരിയം ഉസ്മാന്‍ മദനി അന്തരിച്ചു. അല്‍പം മുമ്പ് മഞ്ചേരി നെല്ലിപ്പറമ്പില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ രക്തസമ്മര്‍ദം കൂടിയതിനെതുടര്‍ന്ന് അദ്ദേഹം റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. തലക്കു ഗുരുതരമായി ക്ഷതമേറ്റ അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി, കെഎന്‍എം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

SHARE