പ്രതിഷേധ കടലായി മുസ്‌ലിം ലീഗ് ദേശരക്ഷാ മാര്‍ച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ ജില്ലകളില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ദേശരക്ഷാ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. രാജ്യത്ത് മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനയെ തകര്‍ക്കാനുള്ള ചുവടുവെപ്പാണെന്ന് നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ദേശ രക്ഷാ മതിലില്‍ പാണക്കാട് ഹൈദരലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ മലപ്പുറം കുന്നുമ്മലില്‍ അണിചേര്‍ന്നു. ഇന്ത്യയില്‍ ജനിച്ച നമ്മള്‍ ഇന്ത്യക്കാരായി തന്നെ ജീവിക്കുമെന്ന ഉറച്ച പ്രതിജ്ഞയാണ് ദേശരക്ഷാ മാര്‍ച്ചിലൂടെ മുന്നോട്ട് വെച്ച ആശയം.

SHARE