മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്റെ ഭാര്യ അന്തരിച്ചു

കോയമ്പത്തൂര്‍ :ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫസര്‍ കെ. എം ഖാദര്‍ മൊയ്തീന്റെ ഭാര്യ ലത്തീഫ ബീഗം(72) ബുധന്‍ ഉച്ചക്ക് 1.30.അന്തരിച്ചു. തൃശ്‌നാപ്പള്ളിയ സുന്ദരം ആശുപത്രിയിലാണ് മരണം. കുറച്ചു കാലമായി അസുഖം ബാധിച്ചു കിടപ്പിലായിരുന്നു.തൃശ്‌നാപ്പള്ളിയിലെ കാജ നഗറിലെ ഖാഇദെമില്ലാത് സ്ട്രീറ്റിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ചിട്ടുണ്ട്. മയ്യത്തു നമസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തൃച്ചി കാജാ മല മസ്ജിദ് ഹുസൈനി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

SHARE