പൗരത്വനിയമത്തിനെതിരെ മുസ്‌ലിംലീഗ് നടത്തിയ പോരാട്ടത്തിന്റെ നാള്‍ വഴികള്‍

പി.കെ ഫിറോസ്‌

2019 ഡിസംബർ 10: ലോക്സഭയിൽ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, നവാസ് ഗനി എന്നിവർ ബില്ലിനെ ശക്തമായി എതിർക്കുന്നു.

ഡിസംബർ11: രാജ്യ സഭയിൽ പി.വി അബ്ദുൽ വഹാബ് വിയോജിക്കുന്നു

ഡിസംബർ 12: CAA റദ്ധ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ആദ്യമായി കേസ് ഫയൽ ചെയ്യുന്നു.

ഡിസംബർ 14: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മത സംഘടനകളുടെ യോഗം മലപ്പുറത്ത്. എറണാകുളത്ത് സമര പ്രഖ്യാപനത്തിന് തീരുമാനം

ഡിസംബർ 15,16: പതിനായിരങ്ങൾ അണി നിരന്ന മുസ്‌ലിം യൂത്ത് ലീഗ് ഡേ-നൈറ്റ് മാർച്ച് പൂക്കോട്ടൂരിൽ നിന്നും കോഴിക്കോട് കടപ്പുറത്തേക്ക്.

ഡിസംബർ 17: ഇ.ടി മുഹമ്മദ് ബഷീർ എം.പി ജാമിഅയിൽ സമര മുഖത്ത്

ഡിസംബർ 19: പ്രതിപക്ഷ നേതാക്കളെയും സാംസ്കാരിക പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് തലത്തിൽ യൂത്ത് ലീഗ് പ്രതിഷേധം

ഡിസംബർ 22: പതിനായിരങ്ങൾ അണി നിരന്ന എം.എസ്.എഫ് ദേശ് ഹമാരാ വിദ്യാർത്ഥി റാലി

ഡിസംബർ 23: യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ നേതാക്കൾ ഡൽഹിയിൽ അറസ്റ്റ് വരിക്കുന്നു

ഡിസംബർ 23,24: യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധം. നേതാക്കൾ അറസ്റ്റ് വരിക്കുന്നു

ഡിസംബർ 24,25,26: യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ നേതാക്കൾ ഡൽഹി, യു.പി സമര മുഖത്ത്. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നു.

2020 ജനുവരി 1: കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് ബഹുജന പ്രമക്ഷാഭം

ജനുവരി 8: പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ ജെ.എൻ.യു സമരമുഖത്ത്

ജനുവരി 9 : യു.പി യിൽ പ്രക്ഷോഭത്തിനിടയിൽ കേസിലകപ്പെട്ടവർക്ക് നിയമ സഹായം നൽകാൻ യു.പി മുസ്‌ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഉവൈസ് കൺവീനറായി നിയമ സഹായ സമിതി രൂപീകരിക്കുന്നു

ജനുവരി 11, 12: ജില്ലകളിൽ മുസ് ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ദേശ രക്ഷാ മാർച്ച്, മലപ്പുറത്ത് ദേശ രക്ഷാ മതിൽ

ജനുവരി 13,14,15 മുസ്‌ലിം ലീഗ്,യൂത്ത് ലീഗ്,എം.എസ്.എഫ് ദേശീയ നേതാക്കൾ ഡൽഹിയിലും യു.പി യിലും സമരത്തെ അഭിവാദ്യം ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകൾ സന്ദർശിക്കുന്നു

ജനുവരി 16: CAA വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും NPR നടപടികൾ നിർത്തി വെക്കണമെന്നാവശ്യപ്പെട്ടും മുസ്‌ലിം ലീഗ് വീണ്ടും സുപ്രീം കോടതിയിൽ…

പോരാട്ടങ്ങൾ അവസാനിച്ചത് കൊണ്ടല്ല. സമരനാൾ വഴികൾ ആരെയും അറിയിക്കാനുമല്ല. ‘അഭിമാനകരമായ അസ്ഥിത്വം’ എന്ന സ്ഥാപക നേതാവ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ മുദ്രവാക്യത്തോട് ആ പാർട്ടിയിലെ പിൻ തലമുറ എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട് എന്ന് ഓർമ്മപ്പെടുത്താൻ മാത്രം.

പോരാട്ടങ്ങൾ തുടരട്ടെ…

SHARE