കോഴിക്കോട്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന വെണ്ണക്കോട് പി.പി.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍(73) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അല്‍പം മുമ്പായിരുന്നു മരണം.
കോഴിക്കോട് താലൂക്ക് മുസ്ലിം ലീഗ് സെക്രട്ടറി, കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുപ്പത് വര്‍ഷം ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് മെമ്പറായിരുന്നു.