പെരിന്തല്‍മണ്ണ മുസ്ലിം ലീഗ് ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

പെരിന്തല്‍മണ്ണ; മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ ഗവ. അങ്ങാടിപ്പുറം പോളിടെക്‌നിക്ക് കോളേജില്‍ എം.എസ്.എഫിന്റെ കൊടിമരങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയും അക്രമാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കുന്നു എന്ന ആക്ഷേപമുണ്ട്. നേരത്തെ എം.എസ്.എഫ് ക്വാമ്പസ് ക്വാമ്പിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിലും അക്രമം സൃഷ്ടിക്കുകയും എം.എസ്.എഫിന്റെ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുരുന്നു.

Image may contain: 1 person, sky and outdoor