തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; ഒരാളെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാര്‍ട്ടന്‍ ഹില്ലില്‍ ഒരാളെ വെട്ടിക്കൊന്നു. അനില്‍ എസ്.പി എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രണ്ടാഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ കൊലപാതകമാണ്.

ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമായ ജീവനാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SHARE