സ്ത്രീ വിരുദ്ധ പരാമര്‍ശം: മണിയെ തള്ളി പിണറായി

ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഡല്‍ഹില്‍ മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി മണി വിവാദത്തില്‍ പ്രതികരിച്ചത്.

നമ്മുടെ സംസ്ഥാനത്ത് നടന്ന സ്ത്രികളുടെ കൂട്ടായ്മയാണ് പൊമ്പിളൈ ഒരുമൈ സമരം. അവരെ അധിക്ഷേപിക്കുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ല, മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മണിക്കെതിരായ നടപടി ക്രമങ്ങളെ കുറിച്ച് പിണറായി മൗനം പാലിച്ചു.

മണിക്കെതിരായ നടപടിയെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍, ബാക്കി കാര്യങ്ങള്‍ പറഞ്ഞയാളോട് സംസാരിച്ച ശേഷം തീരുമാനിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.