പ്രവാസികളോടുള്ള അവഗണന: മുനവ്വറലി തങ്ങളുടെ ഏകദിന സത്യഗ്രഹം ഇന്ന്

കോഴിക്കോട്: ഇടത് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഏകദിന സത്യഗ്രം ഇന്ന് നടക്കും. ‘പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന സത്യഗ്രഹം രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ സമര പന്തലില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തും.

വൈകീട്ട് ആറ് മണി വരെ തുടരുന്ന സത്യഗ്രഹത്തിന്റെ സമാപനം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍, കെഎംസിസി നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്യും.

SHARE