ഹാദിയ കേസ്: മുനവ്വറലി തങ്ങളില്‍നിന്ന് മൊഴിയെടുത്തു

മലപ്പുറം: ഹാദിയ കേസില്‍ മനുഷ്യാവകാശക്കമ്മീഷന് യൂത്ത്‌ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളില്‍ നിന്ന് മൊഴിയെടുത്തു. മനുഷ്യാവകാശക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വൈക്കം ഡി.വൈ.എസ്.പി ചുമതലപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസറാണ് ശനിയാഴ്ച മലപ്പുറത്തെത്തി മൊഴിയെടുത്തത്.

content_kerala-conversion-hadiya

ഇഷ്ട മതം സ്വീകരിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഹാദിയ വീട്ടില്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുണ്ടോ എന്നും അവരുടെ സഞ്ചാര സ്വാതന്ത്യം തടയപ്പെടുന്നുണ്ടോ എന്നും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കമ്മീഷനില്‍ പരാതിനല്‍കിയത്.