അഞ്ചാം ദിവസവും തോരാമഴ; വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം; ജനജീവിതം താറുമാറായി

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന കനത്ത മഴ തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി മഴ തിമിര്‍ത്തു പെയ്യുകയാണ്. റോഡുകളിലും റെയില്‍വെ ട്രാക്കുകളിലും വെള്ളം കയറിയതോടെ ഗതാഗതം ആകെ താറുമാറായി. മേഖലകളില്‍ വലിയ തോതില്‍ വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ്.

ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. വിമാന സര്‍വീസിനെയും മഴ ബാധിച്ചുകഴിഞ്ഞു. ഈ സീസണില്‍ ലഭിക്കേണ്ട മഴയുടെ അമ്പത് ശതമാനത്തിലധികം മഴയാണ് ഇതുവരെ ലഭിച്ചതായാണ് കണക്ക്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്്. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

SHARE