ബിനോയിക്കെതിരായ പരാതിയില്‍ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി

അന്ധേരി: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും.

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാല്‍ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കിയേക്കും.

അതേസമയം, കണ്ണൂരില്‍ ബിനോയ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.

SHARE