മുസ്‌ലിം യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ചു

താനെ: ഇതരമതത്തില്‍പെട്ട യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മകളുടെ പ്രണയ ബന്ധത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് മകളെ വധിച്ച് കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കിയ പിതാവാണ് അറസ്റ്റിലായത്. മകള്‍ പ്രിന്‍സി (22) യുടെ പ്രണയ ബന്ധത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതി ടിറ്റ്‌വാല നിവാസി അരവിന്ദ് തിവാരി (47) പൊലീസിന് മൊഴി നല്‍കി. കല്യാണ്‍ സ്‌റ്റേഷനു സമീപം ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സ്യൂട്ട് കേസില്‍ യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

ട്രെയിനില്‍ നിന്നിറങ്ങിയ ഒരാള്‍ പുലര്‍ച്ചെ അഞ്ചരയോടെ വലിയ സ്യൂട്ട് കേസുമായി ഓട്ടോറിക്ഷയില്‍ കയറി. റിക്ഷയില്‍ സ്യൂട്ട്‌കേസ് വച്ച ഉടന്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് െ്രെഡവര്‍ കാരണം തിരക്കി. മറുപടി പറയാതെ യാത്രക്കാരന്‍ ഇറങ്ങിയോടി. മുഖത്ത് തൂവാല കൊണ്ടു മറച്ചിരുന്നതിനാല്‍ ആളെ പെട്ടെന്ന് തിരിച്ചറിയാനായില്ല. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്നു കണ്ടെത്തിയത്. മൃതദേഹം അടുത്തുള്ള രുഗ്മിണിബായ് മുനിസിപ്പല്‍ ആശുപത്രിയിലേയ്ക്കു മാറ്റി.

ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ മുഖം തൂവാല കൊണ്ട് മറച്ച നിലയില്‍ സ്യൂട്ട് കേസുമായി നീങ്ങുന്നത് സ്‌റ്റേഷനിലെ സിസിടിവിയില്‍ കണ്ടു. ടിറ്റ്‌വാല സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നും മഹാത്മാ ഫുലെ പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ലാണ്ടെ പറഞ്ഞിരുന്നു.

ശരീരത്തിന്റെ കീഴ് ഭാഗം മാത്രമാണ് കണ്ടെത്തിയത്. തലയും മേല്‍ ഭാഗവും കണ്ടെത്താന്‍ സമീപ മേഖലയിലെ പൊലീസ് സ്‌റ്റേഷനുകളിലേയ്ക്ക് സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്ധേരി ലോജിസ്റ്റിക് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ തിവാരിയെ പൊലീസ് ഓഫിസിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 30 മണിക്കൂറിനുള്ളില്‍ കേസ് തെളിയിച്ച ക്രൈം ബ്രാഞ്ച് സംഘത്തിനു താനെ ഡി.സി.പി (െ്രെകം) പ്രത്യേക സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE