രോഹിത് ശര്‍മ്മക്ക് അര്‍ധ സെഞ്ച്വറി: മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം

പൂനൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. 33 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ വിജയ ശില്‍പി. സൂര്യകുമാര്‍ 34 പന്തില്‍ നിന്ന് 44 റണ്‍സും എവിന്‍ ലൂയീസ് 43 പന്തില്‍ നിന്ന് 47 റണ്‍സും നേടി. ഹാര്‍ദിക് പാണ്ഡ്യ എട്ട് പന്തില്‍ നിന്ന് 13 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന സുരേഷ് റെയ്‌ന, അംബാട്ടി നായിഡു എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ചെന്നൈ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മുംബൈക്ക് വേണ്ടി മിച്ചല്‍ മക്‌ലനാഗന്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി.

SHARE