കോവിഡ് ബാധിച്ച കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍; രക്തധമനികളെ തകര്‍ക്കുന്ന രോഗം ഇന്ത്യയില്‍ ആദ്യം

മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നക്കിടയില്‍, മുംബൈയില്‍ കോവിഡ് ബാധിച്ച നിരവധി കൗമാരക്കാരില്‍ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കാണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണ്‍, അമേരിക്ക്, ഇറ്റലി, സ്‌പെയിന്‍, ചൈന എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് രോഗികളായ കുട്ടികളില്‍ കവാസാക്കി പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നതായി ്സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ആദ്യമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് രോഗികളിൽ കവാസാക്കി രോഗം പോലുള്ള ലക്ഷണങ്ങൾ കണ്ടതായി മുംബൈയിലെ പല ആശുപത്രികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും. പ്രധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിരുന്നത്.

കവാസാക്കി സിൻഡ്രോം അല്ലെങ്കിൽ മ്യൂക്കോക്യുട്ടേനിയസ് ലിംഫ് നോഡ് സിൻഡ്രോം എന്നും അറിയപ്പെടുന്ന രോഗം മൂലം സംഭവിക്കുന്ന രക്തക്കുഴല്‍ വീക്കം കുട്ടിയുടെ ഹൃദയധമനികളെ തകര്‍ക്കും.

1976 ല്‍ ജപ്പാനിലെ ഹവായിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗത്തെ 1996 ല്‍ ടോമിസാക്കു കവാസാക്കിയാണ് കണ്ടുപിടിച്ചത്. നേരത്തെ കണ്ടെത്തിയാല്‍ രോഗം ചികിത്സിക്കാന്‍ സാധിക്കുമെന്നതും മിക്ക രോഗികളും പ്രശ്നങ്ങളൊന്നുമില്ലാതെ സുഖം പ്രാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കവാസാക്കി രോഗത്തിന് കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ജീനുകള്‍, വൈറസുകള്‍, ബാക്ടീരിയകള്‍, രാസവസ്തുക്കള്‍, പ്രകോപനങ്ങള്‍ എന്നിവ പോലുള്ള നിരവധി ഘടകങ്ങളുമായി രോഗം ബന്ധപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍