അതിതീവ്രമഴ; മുംബൈയില്‍ ആശുപത്രിയടക്കം വെള്ളപ്പൊക്കത്തില്‍-ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍

മുബൈ: കോവിഡ് ദുരിതത്തിന് പിന്നാലെ 2005 നു തുല്യമായ പ്രളയ ഭീതിയില്‍ കഴിയുകയാണ് ആണ്‍ലോക്ക്ഡൗണിലും മുബൈ നഗരം്. നഗരമിപ്പോള്‍ അനുഭവിക്കുന്നത്. മൂന്നാം ദിവസവും നിര്‍ത്താതെ പെയ്യുന്ന കനത്തമഴയും ശക്തമായ കാറ്റും മുംബൈ ജനതയെ വീണ്ടും ദുരിതത്തിലേക്ക് എത്തിക്കുകയാണ്. മുംബൈയിലെ കൊളാബയില്‍ മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു.

കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ നായര്‍ ആശുപത്രി പരിസരം വെള്ളപ്പൊക്കത്തിലായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുബൈയിലെ കൊളബ ഭാഗത്ത് 331.8 മില്ലിമീറ്ററും സാന്റാക്രൂസിന് 162.3 മില്ലിമീറ്ററും മഴയാണ് ചൊരിഞ്ഞത്. അടുത്ത മൂന്ന് നാല് മണിക്കൂറിനുള്ളില്‍ മുംബൈ നഗരത്തിനും പ്രാന്തപ്രദേശങ്ങള്‍ക്കും മിതമായതും കനത്തതുമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 331.8 മില്ലിമീറ്റര്‍ മഴയാണ് കൊളബയ്ക്ക് ലഭിക്കുന്നത്. ഇന്ന് ഉച്ചയോടെ 4.33 മീറ്ററോളം മഴവരെ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച രാത്രി വരെ കൊളബയ്ക്ക് ലഭിച്ച മഴ ഓഗസ്റ്റിലെ 46 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസര്‍ഗ ചുഴലിക്കാറ്റിനേക്കാള്‍ തീവ്രതയോടെയാണ് കാറ്റുവീശുവ്വതെന്നുമാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ മുംബൈയിലെ പെദ്ദാര്‍ റോഡില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി.

കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്ന ദിനത്തിലും ജനങ്ങളെ വീടുകളില്‍ തന്നെ തളച്ചിരിക്കുകയാണ് പെരുമഴ. മുംബൈയിലെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്ന ദിവസമാണ് മഴ വീണ്ടും ശക്തമായത്. മഴയ്ക്കൊപ്പം വീശിയ കാറ്റും ഭീതി പരത്തി. തുടര്‍ച്ചയായി മൂന്നാം ദിവസവും മഴ കനത്തതോടെ പ്രകൃതിക്ഷോഭം കണക്കിലെടുത്ത് ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയും സിറ്റി പോലീസും നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുന്നതായും നിങ്ങള്‍എവിടെയാണോ അവിടെ തുടരണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അറിയിച്ചു.

കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് മുതല്‍ വാഷി വരേയും താനെയിലേക്കുളള പ്രധാനപാതകളിലും ട്രെയിന്‍ സര്‍വീസ് താല്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ ട്വീറ്റ് ചെയ്തു. കനത്തമഴ ഇന്നുരാത്രി കൂടി തുടരുമെന്നും നാളെ പുലര്‍ച്ചയോടെ മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.