സ്വര്‍ണക്കടത്ത് കേസ് പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍

മുംബൈ: 23 വര്‍ഷത്തിന് ശേഷം വജ്രക്കടത്ത് കേസിലെ പ്രതി മുംബൈ ക്രൈബ്രാഞ്ചിന്റെ പിടിയില്‍. അനധികൃതമായി സ്വര്‍ണം, വജ്രം എന്നിവ കടത്തിയ കേസില്‍ പ്രതിയായ ഹരീഷ് കല്യാണ്‍ദാസ് ഭവ്‌സര്‍ എന്ന പരേഷ് ഷാവേരിയാണ് പിടിയിലായത്.

1997ലാണ് ഹരീഷും സഹോദരനും 130 കോടി രൂപയുടെ സ്വര്‍ണം കടത്തിയത്. സിങ്കപ്പൂരില്‍ നിന്നാണ് ഇവര്‍ നികുതി വെട്ടിച്ച് സ്വര്‍ണമെത്തിച്ചത്. ഇഡി ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.ഹരിഷിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മുങ്ങി.23 വര്‍ഷം കഴിയുമ്പോഴാണ് മുംബൈ ക്രൈംബ്രാഞ്ച് ഇയാളെ ഇന്നലെ പിടികൂടിയത്.

SHARE