മുംബൈ: ദക്ഷിണ മുംബൈയിലുള്ള അഞ്ചുനില ഹോട്ടല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. മറൈന്‍ ലൈനിന്റെ ധോബി തലാവോ പരിസരത്ത് സ്ഥിതിചെയ്യുന്ന ഹോട്ടല്‍ ഫോര്‍ച്യൂണില്‍ ബുധനാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
നിരവധി ആളുകള്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. തീ അണയ്ക്കാനായി പന്ത്രണ്ടോളം ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി അഗ്നിശമന സേനാംഗങ്ങള്‍ ശ്രമിക്കുകയാണ്. തീപ്പിടിത്തുമുണ്ടായ സമയത്ത് ഹോാട്ടലില്‍ 25 ഡോക്ടര്‍മാര്‍ താമസിച്ചിരുന്നതായി അഗ്നിശമസേനാ ഉദ്യോഗസ്ഥന് പറഞ്ഞു. ഇവരെ 25 പേരെയും സുരക്ഷിതമായി പുറത്തിറക്കാന്‍ സാധിച്ചു. തീപ്പിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കെയാണ് അപകടമുണ്ടായത്. ബ്രഹന്‍ മുന്‍സിപ്പല്‍ കോര്പറേഷന് ഡോക്ടര്മാര്്ക്കായി ഒരുക്കിയ ഹോട്ടല്‍ ഫോര്‍ച്യൂണിലെ ആദ്യ മൂന്നുനിലകളിലാണ് തീപ്പിടിത്തമുണ്ടായത്.