കനത്ത മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു


ഇടുക്കി: മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 120 അടിയാണ്. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കും ശക്തമായി. തിങ്കളാഴ്ച്ചയും, ചൊവ്വാഴ്ച്ചയും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു. 142 അടിയാണ് അണക്കെട്ടിന്റെ അനുവദിനീയ സംഭരണ ശേഷി. മഴ ശക്തമായാല്‍ ജലനിരപ്പ് ഇനിയും ഉയരും.

അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിക്കുന്നതോടൊപ്പം പെരിയാര്‍ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പെരിയാര്‍ തീരദേശവാസികള്‍ ആശങ്കയിലാണ്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ ഭാഗം വരെ ഒട്ടനവധി കുടുംബങ്ങളാണ് അധിവസിച്ചിരുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇവിടെയൊക്കെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയിലാണ് അധികൃതര്‍.

SHARE