‘ന്യൂനപക്ഷം കൂടെ നിന്നു; 20 മണ്ഡലങ്ങളിലും വിജയിക്കുമെന്നും’ മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി. പരമ്പരാഗത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. അസാധാരണമായ ഐക്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ ആവേശമാണ് തെരഞ്ഞെടുപ്പില്‍ ഉടനീളം കണ്ടത്. എല്ലായിടത്തും ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വോട്ടര്‍മാര്‍ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

20 സീറ്റുകളിലും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെല്ലാം മികച്ചവരായിരുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം അത് നരേന്ദ്രമോദിയല്ല, രാഹുല്‍ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

SHARE