പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിനിധിയെ അയക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
നാളെയാണ് സര്‍വ്വകക്ഷി യോഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരികാനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ സര്‍ക്കാറും പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത പ്രക്ഷോഭം നടത്തുന്നതെങ്ങനെ എന്ന കാര്യത്തില്‍ നാളെ നിലപാടുകളെടുക്കുമെന്നാണ് സൂചന. യോഗത്തില്‍ പങ്കെടുത്ത് മുസ്‌ലിം ലീഗ് തങ്ങളുടെ നിലപാട് വിശദീകരിക്കുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ വ്യക്തമാക്കി.