തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്തത് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി മുല്ലപ്പള്ളി രാമചന്ദ്രന്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫാസിസ്റ്റ് ശൈലിയാണ്. തൊഴിലാളികളുടെ അവാശപോരാട്ടങ്ങളുടെ കഥപറയുന്ന സി.പി.എം തൊഴിലാളിളെ വഞ്ചിക്കുന്ന പാര്‍ട്ടിയായി മാറി. .ബൂര്‍ഷാ കോടതി തുലയട്ടെയെന്ന് പലഘട്ടങ്ങളില്‍ വിളിച്ച് കൂവിയ പാര്‍ട്ടിയാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2001 ലെ എ.കെ.ആന്റണി മന്ത്രിസഭ ജീവനക്കാരുടെ ഡി.എ വെട്ടികുറച്ചതിനെതിരെ 41 ദിവസം സമരം ചെയ്തവരാണ് ഇന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും രംഗത്ത് വരുന്നത്. അന്ന് പോലീസ് സ്റ്റേഷന് മാര്‍ച്ചും കുത്തിയിരുപ്പും നടത്തിയ നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്രത്തിലെ പരിഹാസ്യമായ ഒരേടാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാരിന്റെ ധൂര്‍ത്തും ധാരാളിത്തവും ലക്കുംലഗാനുമില്ലാതെ തുടരുമ്പോഴാണ് ജീവനക്കാരുടെ വയറ്റത്തടിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇത് കാട്ടുനീതിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂര്‍ത്തും ആഡംബരവും കുറച്ചുകൊണ്ട് മാതൃക കാണിക്കുകയാണ് ആദ്യം വേണ്ടത്.
കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ നികുതിപ്പണം സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങള്‍ക്ക് ചെലവാക്കാനാണ് ശ്രമം. അതിന്റെ ഭാഗമാണ് പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനായി സര്‍ക്കാര്‍ പുറത്തുനിന്നും കൊണ്ടുവന്ന അഭിഭാഷകരുടെ ചെലവിനായി 88 ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കായി എട്ട് ഉപദേശകര്‍, അധികമായി നാലു കാബിനറ്റ് പദവി, സെപ്ഷ്യല്‍ ലെയ്സണ്‍ ഓഫീസര്‍, പ്രതിച്ഛായ വര്‍ധിപ്പിക്കാനും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാനും സ്വകാര്യ പി.ആര്.ഏജന്‍സികളുടെ സേവനം, ഭരണപരിഷ്ക്കാര കമ്മീഷന് തുടങ്ങി സര്‍ക്കാരിന്റെ അനാവശ്യ ചെലുവുകകളുടെ പട്ടിക നീളുകയാണ്.
250ലധികം ക്വാറികളും 500ല്‍ അധികം ബാറുകളും അനുവദിച്ച് ശതകോടികള്‍ സമാഹരിച്ച സിപിഎമ്മിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക നല്കാന് കഴിയുമെന്നിരിക്കെ പ്രതിസന്ധിഘട്ടത്തില്‍ കഷ്ടത അനുഭവിക്കുന്ന ജീവനക്കാരെ പിഴിയുന്ന നടപടി ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.