സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികള്‍;മുല്ലപ്പള്ളി

സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘സമവായമാണു യു.ഡി.എഫ് നയം. എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകും. എല്‍.ഡി.എഫ് വിപുലീകരണമെന്ന ആശയം പരാജയഭീതി കൊണ്ടാണ്. ദുര്‍ബലമായ മുന്നണിയാണ് എല്‍.ഡി.എഫ് എന്നും മുന്നണിയിലും സി.പി.എമ്മിലും വല്ലാത്ത അന്തര്‍സംഘര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്കു പൂര്‍ണമായും നഷ്ടമായി. കൃത്യവിലോപത്തിനു പേരുകേട്ട സര്‍ക്കാരിനു നേട്ടങ്ങള്‍ അവകാശപ്പെടാനില്ല. എന്നിട്ടും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര മാധ്യമങ്ങളെ വരെ ഉപയോഗിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.