മുക്കം പാലത്തില്‍ ടിപ്പര്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ചു; ഒഴിവായത് വന്‍ അപകടം

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം പാലത്തില്‍ വാഹനാപകടം. പിക്കപ്പ് വാന്‍ പാലത്തില്‍ ഇടിച്ച് പാലം തകര്‍ന്നു. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി അതേ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനിനെ മറികടക്കാന്‍ ശ്രമിക്കുമ്പോളാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിന്റെ പുറകില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ടുണ്ട്. പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയിലേക്ക് വീഴാറായ വാഹനം വലിച്ചുകയറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

SHARE