മുകേഷ് സിങിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിര്‍ഭയക്കേസിലെ പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തൂവെന്നു കരുതി അത് രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയെടുത്തതാണെന്ന് അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചാണ് ദയാഹര്‍ജി തള്ളിയതെന്നും കോടതി അറിയിച്ചു. മതിയായ ആലോചനകളില്ലാതെയാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.

SHARE