ജാക്ക് മായെ മറികടന്ന് വീണ്ടും മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍

അലിബാബ ഗ്രൂപ്പിന്റെ ജാക്ക് മായെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി.
റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതോടെ മുകേഷ് അംബാനി വീണ്ടും ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ സമ്പാദ്യം നാല് ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 49 ബില്യണ്‍ ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇപ്പോള്‍ പതിനേഴാം സ്ഥാനത്താണ് മുകേഷ് അംബാനി. ജാക്ക് മാ പത്തൊമ്പതാം സ്ഥാനത്താണ്.

തങ്ങളുടെ പുതിയ പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതില്‍ റിലയന്‍സും ജിയോയും സന്തോഷിക്കുന്നുവെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും താനും ഇന്ത്യയുടെ സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സേവനം ഉറപ്പു വരുത്തുമെന്നും മുകേഷ് അംബാനി വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള ജിയോയില്‍ 9.99 ശതമാനം ഓഹരികള്‍ക്കായി ഫേസ്ബുക്ക് 43,574 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.

SHARE