ഏഷ്യയിലെ സമ്പന്നകിരീടം മുകേഷ് അംബാനിക്ക് നഷ്ടമായി

ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന മുകേഷ് അംബാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആലിബാബ ഗ്രൂപ്പ് സ്ഥാപകനായ ജാക്ക് മായാണ് അംബാനിയെ തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. കൊറോണ വൈറസ് വിപണിക്കേല്‍പ്പിച്ച പ്രശ്‌നങ്ങളാണ് അംബാനിക്ക് തിരിച്ചടിയായത്. അംബാനിയെക്കാള്‍ 2.6 ലക്ഷം കോടിയാണ് ജാക്കിന് അധികമായുള്ളത്.

2021 ന്റെ തുടക്കത്തില്‍ അംബാനിയുടെ മുന്‍നിര റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കടം പൂജ്യമായി കുറയ്ക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. അതേസമയം, കൊറോണ വൈറസ് ടെക് ഭീമനായ ആലിബാബയുടെ ചില ബിസിനസ്സുകള്‍ക്ക് തിരിച്ചടിയായെങ്കിലും, ക്ലൌഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ക്കും, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും ആവശ്യക്കാര്‍ ഏറിയതോടെ നഷ്ടങ്ങള്‍ ലഘൂകരിക്കപ്പെട്ടു.

SHARE