പൗരത്വ നിയമം; പത്മശ്രീ തിരിച്ച് നല്‍കുമെന്ന് മുജ്തബ ഹുസൈന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ലഭിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പ്രശസ്ത ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍.രാജ്യത്തെ ഈ അവസ്ഥയില്‍ ഈ പുരസ്‌കാരം കൈവശം വക്കുന്നത് അനീതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.ഹൈദരാബാദുകാരനായ മുജ്തബക്ക് 2007 ലാണ് പത്മശ്രീ ലഭിക്കുന്നത്.

എനിക്ക് ലഭിച്ച പുരസ്‌കാരം ഞാന്‍ തിരിച്ച് നല്‍കാന്‍ പോകുകയാണെന്നും ഈ കാര്യം ബോധ്യപ്പെടുത്തുന്നതിനായി കേന്ദ്രത്തിന് കത്തെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉറുദു സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് മുജ്തബക്ക് പത്മശ്രീ നല്‍കിയിരുന്നത്.

SHARE