കര്‍ക്കിടക പെയ്ത്തിനൊപ്പം ആവേശമായി മഡ് ഫുട്‌ബോള്‍

കാളികാവ്: ഇനി ഫുട്‌ബോളിന്റെ പെരുമഴക്കാലം. തകര്‍ത്തു പെയ്യുന്ന മഴയിലും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശം തണുത്തിട്ടില്ല.
കര്‍ക്കിടകം ആര്‍ത്തു പെയ്യുമ്പോള്‍ ആവേശവും ഉയരുകയാണ്.മലവെള്ളപ്പാച്ചില്‍ കണക്കെ മുന്നേറ്റങ്ങള്‍….. അണകെട്ടുന്ന പ്രതിരോധം…… അടിയൊഴുക്കുകളെ നിഷ്പ്രഭമാക്കുന്ന നീക്കങ്ങള്‍…പുല്‍മൈതാനത്ത് നിന്നും മാറി തുകല്‍പ്പന്ത് ചെളിമണ്ണിനോടും മഴത്തുള്ളികളോടും ചങ്ങാത്തം കൂടുകയാണ് മലപ്പുറത്തിന്റെ സായാഹ്നം.

ആമപ്പൊയില്‍ ഫന്റാസ്റ്റിക് ക്ലബിന്റെ നേതൃത്വത്തിലാണ് മഡ് ഫുട്‌ബോള്‍ നടത്തുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരം. പ്രാദേശിക തലത്തില്‍ സെവന്‍സിലും ഫൈവ്‌സിലും കളിക്കുന്ന താരങ്ങളെ ഗ്രേഡ് അനുസരിച്ച് ലേലം ചെയ്താണ് ടീം മാനേജര്‍മാര്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റ് ഒരു മാസത്തോളം നീണ്ടു നില്‍ക്കും.

SHARE