ഈജിപ്ത് മുന്‍ ആഭ്യന്തരമന്ത്രി അറസ്റ്റില്‍

കെയ്റോ: ഈജിപ്ത് മുന്‍ ആഭ്യന്തരമന്ത്രി അറസ്റ്റില്‍. അഴിമതിക്കേസില്‍ കോടതിയില്‍ ഹാജറാവുന്നതില്‍ വീഴ്ച വരുത്തിയത്തിനെ തുടര്‍ന്ന് മുന്‍ ആഭ്യന്ത്രര മന്ത്രി ഹാബിദ് അല്‍ ആദ്ലി അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്‌ലിയുടെ അറസ്റ്റ് സ്ഥീരികരിച്ചത്.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ കീഴില്‍ ആഭ്യന്തരവകുപ്പില്‍ കൈക്കാര്യം ചെയ്ത ആദ്‌ലി അഴിമതിയുടെ പേരിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലില്‍ ഏഴ് വര്‍ഷം തടവു ശിക്ഷയും 12 മില്യണ്‍ ഡോളര്‍ പിഴയും ആദ്‌ലിക്കെതിരെ കോടതി ചുമത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്നായിരുന്നു റിപോര്‍ട്ടുകള്‍.അതേസമയം, അദ്ദേഹം കോടതിയില്‍ കീഴടങ്ങി അറസ്റ്റ് വരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

SHARE