ആരും പാക്കിസ്താനിലേക്ക് പോകേണ്ടെന്ന് എംടി രമേഷ്; പാകിസ്താനിലുള്ളവര്‍ ഇന്ത്യയിലേക്ക് വരണമെന്നതാണ് നിലപാട്

തിരുവനന്തപുരം: ആരും പാക്കിസ്താനിലേക്ക് പോകേണ്ടെന്ന് ബിജെപി നേതാവ് എംടി രമേഷ്. വാസ്തവത്തില്‍ അവിടെയുള്ളവര്‍ കൂടി ഇങ്ങോട്ട് വരണമെന്നതാണ് ബിജെപിയുടെ നിലപാടെന്നും എംടി രമേഷ്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ സംവിധായകന്‍ കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് എംടി രമേഷിന്റെ പ്രതികരണം.

ഇന്ത്യക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാക്കിസ്താന്‍. ആരോടും പാക്കിസ്താനിലേക്ക് പോകാന്‍ ബിജെപി പറയില്ല. വാസ്തവത്തില്‍ അവിടെയുള്ളവര്‍ കൂടി ഇങ്ങോട്ട് വരണമെന്നതാണ് ബിജെപിയുടെ നിലപാട്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ പ്രത്യേകിച്ച് മാതൃകയാകേണ്ടവര്‍ ദേശീയ വികാരങ്ങളെ പരസ്യമായി ബഹുമാനിക്കാത്തതിനെതിരെ ഉയര്‍ന്നുവന്ന പ്രതികരണമാണ് കേരളത്തിലുണ്ടായത്. നിലപാടുകളോടാണ് വിമര്‍ശനമെന്നും ജനാധിപത്യത്തിന്റെ നടത്തിപ്പിന് വിമര്‍ശനം ആവശ്യമാണെന്നും രമേഷ് കൂട്ടിച്ചേര്‍ത്തു.

മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ പ്രതികരിച്ച എംടിക്കെതിരെ ബിജെപി തിരിഞ്ഞ സാഹചര്യത്തിലാണ് എംടിക്ക് പിന്തുണയുമായി കമലെത്തിയത്. അതിന് മുമ്പ് ദേശീയഗാന വിവാദത്തിലും കമല്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കമലിനോട് പാക്കിസ്താനില്‍ പോകാന്‍ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. പരാമര്‍ശം വന്‍വിവാദമാവുകയും ചെയ്തിരുന്നു.

SHARE