പോലീസിനെ പുറത്തിറക്കില്ല; പിണറായിയെ വെല്ലുവിളിച്ച് എംടി രമേശ്

 

ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ സുരേന്ദ്രന് പുറത്തുനടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാം. ഇത്തരം സമരങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരില്‍ പറഞ്ഞു.

ഇതാദ്യമായല്ല എം ടി രമേശ് പൊലീസിനെ വെല്ലുവിളിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്ത ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചും രമേശ് രംഗത്തെത്തിയിരുന്നു.

SHARE